സന്യാസി തീർത്ഥാടന മദ്ധ്യേ കുഴഞ്ഞു വീണു മരിച്ചു

               

  മരങ്ങാലി ശ്രീ കാശിലിഗം ഗുരുസ്വാമി മൾ എന്ന ആശ്രമത്തിൽ അന്തേവാസിയായ മനോഗിരി വയ. 68/24 എന്നു പേരുള്ള സന്യാസി തീർത്ഥാടന മദ്ധ്യേ 07.08.2024 തീയ്യതി മുതൽ കാഞ്ഞങ്ങാട് നിത്യാന്ദ ആശ്രമത്തിൽ താമസിച്ചുവരവെ 10.02.2024 തീയ്യതി 15.30 മണിക്ക് ആശ്രമത്തിൽ വെച്ച് കുഴഞ്ഞു വീണു മരണപെടുകയും ആശ്രമ അധികൃതർ മൃതദ്ദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചു വരികയുമാണ്. മേൽക്കാര്യത്തിന് ഹോസ്‌ദുർഗ്‌ പോലീ‌സ് സ്റ്റേഷൻ Cr No 167/24 u/s 174 CIPC ആയി കേസ്സ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയാണ്. ടിയാൻ്റെ ബന്ധുക്കളെക്കുറിച്ചോ മറ്റോ ഇതുവരെ യാതോരു വിവരവും അറിവായിട്ടില്ലാത്തതുമാണ്. ടിയാനെക്കുറിച്ച് അറിയാവുന്ന ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്‌ദുർഗ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ധർമ്മരാജൻ.ഐ.വി  974747335747, 9497926415- എന്ന നമ്പറിൽ ബന്ധപ്പെടുക മരണപ്പെട്ടായാളുടെ ഫോട്ടോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്