ദേശീയ യൂനാനി ദിനം ആചരിച്ചു

ദേശീയ യൂനാനി ദിനം ആചരിച്ചു

കോഴിക്കോട്: ദേശീയ യൂനാനി ദിനാചരണത്തിന്റെ ഭാഗമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയുടെ ഉദ്‌ഘാടനം ആരോഗ്യ മന്ത്രി വീണാജോർജ് നിർവഹിച്ചു. ഡോ യൂ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസി പി.സി. മുഖ്യാതിഥിയായി. പി.ടി.എ റഹീം എം.എൽ.എ, ഡോ. അജ്മൽ കെ.ടി, ഡോ. അബ്ദുൾനാസർ എം.ടി എന്നിവർ സംസാരിച്ചു. മർകസ് യൂനാനി മെഡിക്കൽ കോളേജ് ആദ്യ ബാച്ച് തയ്യാറാക്കിയ റെജിമെൻസ് ഇൻ യൂനാനി എന്ന പുസ്തക പ്രകാശനവും നടന്നു. ഡോ. സയ്യിദ് മുഹ്‌സിൻ സ്വാഗതവും ഡോ. മുഹ്‌യുദ്ധീൻ നന്ദിയും പറഞ്ഞു.