നിരോധനാജ്ഞ ;മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിലെ മരണം

നിരോധനാജ്ഞ ;മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിലെ മരണം

കോഴിക്കോട്:വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) ആണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കർണാടക വനംവകുപ്പിന്‍റെ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന മാനന്തവാടിയിൽ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ഒരാളെ കൊന്ന സംഭവത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കർണാടക വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉടനെ വെടിവെച്ച് അവിടെ നിന്നും കൊണ്ടുപോയാൽ ജനങ്ങളുടെ ആശങ്ക അവസാനിക്കും. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന് പറഞ്ഞ് പിന്നീട് ചർച്ചയുണ്ടാകും. വനംവകുപ്പ് ചെയ്യാവുന്ന എല്ലാ നടപടികളും ത്വരിതഗതിയിൽ സ്വീകരിക്കുന്നുണ്ടെങ്കിലും പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനുണ്ടോ എന്നത് പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.