വാട്‌സാപ്പ് ചാനലുകളെ സജീവമാക്കാന്‍ ഉപകാരപ്രദമായ പുത്തന്‍ ഫീച്ചറുകള്‍

വാട്‌സാപ്പ് ചാനലുകളെ സജീവമാക്കാന്‍ ഉപകാരപ്രദമായ പുത്തന്‍ ഫീച്ചറുകള്‍

വാട്‌സാപ്പ് ചാനലുകളില്‍ പുതിയ അപ്‌ഗ്രേഡുകള്‍ എത്തിയിരിക്കുകയാണ്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്റെ വാട്‌സാപ്പ് ചാനലിലൂടെ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകളിലൊന്നായ ചാനലില്‍ ഉപഭോക്താക്കളെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചില ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചാനലുകളില്‍ വോയസ് അപ്‌ഡേറ്റുകള്‍ അയക്കാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റുകളിലൊന്ന്. സാധാരണ ചാറ്റുകളിലെ വോയ്‌സ് മെസേജ് ഫീച്ചര്‍ തന്നെയാണിത്. ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രേക്ഷരോട് ശബ്ദത്തിലൂടെ സംവദിക്കാനും അവരുമായി കൂടുതല്‍ അടുപ്പം നിലനിര്‍ത്താനും ഇത് സഹായിക്കും.മറ്റൊരു ഫീച്ചറാണ് പോള്‍സ് (Polls) ഫോളോവര്‍മാരില്‍ നിന്ന് അഭിപ്രായരൂപീകരണം നടത്താനും പ്രതികരണം അറിയാനും ഈ ഫീച്ചര്‍ സഹായിക്കും.ചാനലുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് ചാനലില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി പങ്കുവെക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവഴി ക്രിയേറ്റര്‍മാര്‍ക്ക് ഫോളോവര്‍മാരെ വര്‍ധിപ്പിക്കാനാവും. ചാനലുകള്‍ കൈകാര്യം ചെയ്യുന്നതിന് 16 അഡ്മിന്‍മാരെ വരെ വെക്കാനും ഇപ്പോള്‍ സാധിക്കും.വാട്‌സാപ്പ് ചാനലിന് ഇപ്പോള്‍ 50 കോടിയിലേറെ പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. പ്രശസ്ത സിനിമാതാരങ്ങളും നെറ്റ്ഫ്‌ളിക്‌സ്, മുംബൈ ഇന്ത്യന്‍സ് പോലുള്ള ബ്രാന്‍ഡുകളും സോഷ്യല്‍ മീഡിയാ താരങ്ങളുമെല്ലാം വാട്‌സാപ്പ് ചാനലില്‍ സജീവമാണ്.