എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍ക്കും സു​ര​ക്ഷ; സു​ര​ക്ഷ 2023 പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല വ​യ​നാ​ട്

എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍ക്കും സു​ര​ക്ഷ; സു​ര​ക്ഷ 2023 പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല വ​യ​നാ​ട്

ക​ൽ​പ​റ്റ: ലീ​ഡ് ബാ​ങ്കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സു​ര​ക്ഷ 2023 പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല​യാ​യി വ​യ​നാ​ട്. ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ചു. സു​ര​ക്ഷ 2023 പൂ​ര്‍ത്തീ​ക​രി​ച്ച​തി​ന്റെ പ്ര​ഖ്യാ​പ​ന പ​രി​പാ​ടി ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ശ​ത​മാ​നം സു​ര​ക്ഷ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച​തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ക​ല​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് നി​ര്‍വ​ഹി​ച്ചു.ജി​ല്ല​യി​ലെ അ​ര്‍ഹ​രാ​യ എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും സാ​മൂ​ഹി​ക സു​ര​ക്ഷ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യി​ല്‍ കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളി​ലെ​യും ഒ​രാ​ളെ​യെ​ങ്കി​ലും കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ ജീ​വ​ന്‍ / അ​പ​ക​ട ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​ക​ളാ​യ പി.​എം.​എ​സ്.​ബി.​വൈ/ പി.​എം.​ജെ.​ജെ.​ബി.​വൈ എ​ന്നി​വ​യി​ല്‍ ചേ​ര്‍ത്തു.ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, ജി​ല്ല ഭ​ര​ണ​കൂ​ടം, റി​സ​ര്‍വ് ബാ​ങ്ക്, ന​ബാ​ര്‍ഡ്, ലീ​ഡ് ബാ​ങ്ക്, മ​റ്റ് ബാ​ങ്കു​ക​ള്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ്ര​ധാ​ന്‍ മ​ന്ത്രി സു​ര​ക്ഷ ബീ​മ യോ​ജ​ന, പ്ര​ധാ​ന്‍ മ​ന്ത്രി ജീ​വ​ന്‍ജ്യോ​തി ബീ​മ യോ​ജ​ന, അ​ട​ല്‍ പെ​ന്‍ഷ​ന്‍ യോ​ജ​ന എ​ന്നീ സ്‌​കീ​മു​ക​ളാ​ണ് ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്. സു​ര​ക്ഷ പ​ദ്ധ​തി​യി​ലൂ​ടെ വ​ര്‍ഷ​ത്തി​ല്‍ 20 രൂ​പ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ന്‍ഷു​റ​ന്‍സും 436 രൂ​പ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ലൈ​ഫ് ഇ​ന്‍ഷു​റ​ന്‍സും ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കും. സു​ര​ക്ഷ പ​ദ്ധ​തി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍പ്പെ​ടു​ത്തി​യ ക​ന​റാ ബാ​ങ്ക്, ഗ്രാ​മീ​ണ്‍ ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ല്‍ സ​ഹ​ക​രി​ച്ച വി​വി​ധ വ​കു​പ്പു​ക​ള്‍ക്കും ബാ​ങ്കു​ക​ള്‍ക്കും ഉ​പ​ഹാ​രം ന​ല്‍കി.