സൗജന്യ പരിശീലനം

സൗജന്യ പരിശീലനം

കൊല്ലം : കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് വികസനപരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ ചെറുകിട വ്യവസായ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വിവിധ സംരംഭക സഹായകസ്‌കീമുകള്‍ 150 ലധികം ചെറുകിട വ്യവസായ ആശയങ്ങള്‍, ആശയരൂപീകരണം തുടങ്ങിയവ ഉള്‍പ്പെടും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍/ പഞ്ചായത്തുകളില്‍ നിന്നും എസ് എച്ച് ജി/എന്‍ എച്ച് ജി/ കുടുംബശ്രീ അംഗങ്ങള്‍/ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം. താമസം,. ഭക്ഷണം, യാത്രാപ്പടി എന്നിവ നല്‍കും. ഫോണ്‍. - 9496320409.