ഗതാഗത നിരോധനം

ഗതാഗത നിരോധനം

നെടുങ്കണ്ടം : നെടുങ്കണ്ടം - കമ്പംമെട്ട് സംസ്ഥാന പാതയിലെ കൂട്ടാർ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പാലം വഴിയുള്ള ഗതാഗതം 13 മുതൽ പൂർണമായും നിരോധിക്കും. തൂക്കുപാലം ഭാഗത്തുനിന്നും ബാലഗ്രാം വഴി കമ്പംമെട്ട് പോകുന്ന വാഹനങ്ങൾ ബാലൻപിള്ളസിറ്റി - ശാന്തിപുരം വഴിയും, കമ്പംമെട്ട് ഭാഗത്തുനിന്നും ബാലഗ്രാം വഴി തൂക്കുപാലത്തേക്ക് പോകുന്ന വാഹനങ്ങൾ ശാന്തിപുരം - ബാലൻപിള്ളസിറ്റി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.