അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കൊച്ചി : കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീറിങ് ആൻഡ് ടെക്നോളജിയിൽ വിവിധ വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നീ വിഭാഗങ്ങളിൽ അധ്യാപകരുടെ ഒഴിവ്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീറിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീറിങ് ഡാറ്റാ സയൻസ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീറിങ്, മാത്തമാറ്റിക്സ് എന്നീ വകുപ്പുകളിൽ ആണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയങ്ങളിൽ ഉള്ള ‍പി.എച്ച്ഡി / എംഇ/ എംടെക് ഡിഗ്രി ആണ് യോഗ്യത. മാത്തമാറ്റിക്സ് വിഭാഗത്തിന് എംഎസ്‌സി മാത്‍സ്, ബിഎഡ്/നെറ്റ്/സെറ്റ് ആണ് യോഗ്യത.  അപേക്ഷകർ principal@adishankara.ac.in എന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കുക. അവസാന തീയതി ഫെബ്രുവരി 20.