സ്‌പെഷ്യൽ ക്യാമ്പ്

സ്‌പെഷ്യൽ ക്യാമ്പ്

വളാഞ്ചേരി: മിഷൻ ബെറ്റർ റ്റുമാറോയുടെ നേതൃത്വത്തിലുള്ള സീപ് പദ്ധതിയിലെ വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. നിലമ്പൂർ, വളാഞ്ചേരി ,കുറ്റിപ്പുറം തിരൂർ സെന്ററുകളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ സംബന്ധിച്ച ഏക ദിന പരിശീലന ശിൽപശാല വളാഞ്ചേരി കെ.ആർ.ശ്രീനാരായണ കോളേജിലാണ് നടന്നത്. വിവിധ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ എട്ടാം ക്ലാസ്സിൽ നിന്ന് പ്രത്യേക പരീക്ഷയും അഭിമുഖവും നടത്തി തെരഞ്ഞെടുത്ത മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടു വർഷത്തെ പരിശിലന പ്രവർത്തന പദ്ധതിയാണ് സീപ്.