ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ്

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ്

ആലപ്പുഴ: ന്യൂനപക്ഷ കമ്മിഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിംഗില്‍ 13 പരാതികളില്‍ പരിഗണിച്ചു. മൂന്നു പരാതികള്‍ തീര്‍പ്പാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദാണ് പരാതികള്‍ പരിഗണിച്ചത്.

ജലനിധി പദ്ധതി പ്രകാരം മുഹമ്മ സ്വദേശിയ്ക്ക് രണ്ട് വര്‍ഷമായി ലഭിക്കാതിരുന്ന കുടിവെള്ള കണക്ഷന്‍ കമ്മീഷന്‍ ഇടപെട്ട് ലഭ്യമാക്കി. ഭൂമി പോക്കുവരവ് ചെയ്ത ശേഷം കരം അടയ്ക്കാവാന്‍ കഴിയാതിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയുടെ പരാതി പരിഗണിച്ച കമ്മീഷന്‍ ചെങ്ങന്നൂര്‍ ഭൂരേഖ തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ ആധാരം ചമയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.