വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും അ​റി​വി​ന്റെ ലോ​കം സമ്മാനിച്ച് ശാ​സ്ത്ര കോ​ൺ​ഗ്ര​സ്

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും അ​റി​വി​ന്റെ ലോ​കം സമ്മാനിച്ച്  ശാ​സ്ത്ര കോ​ൺ​ഗ്ര​സ്

കാസർകോട്: ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും അ​റി​വി​ന്റെ ലോ​ക​മാ​ണ് ശാ​സ്ത്ര കോ​ൺ​ഗ്ര​സ് സ​മ്മാ​നി​ച്ച​ത്. നൊ​ബേ​ൽ സ​മ്മാ​ന​ജേ​താ​വ് പ്ര​ഫ. മോ​ർ​ട്ട​ൻ പി. ​മെ​ൽ​ഡ​ൻ എ​ത്തി​യ​തും ജി​ല്ല​ക്ക​ഭി​മാ​ന​മാ​യി. കൂ​ടു​ത​ൽ ശാ​സ്ത്ര ഗ​വേ​ഷ​ണ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​ന്ന​തി​ന് ശാ​സ്ത്ര കു​തു​കി​ക​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കി​യാ​ണ് ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ന് തി​ര​ശ്ശീ​ല വീ​ഴു​ന്ന​ത്.ഏ​കാ​രോ​ഗ്യ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ കേ​ര​ള സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ രൂ​പാ​ന്ത​ര​ണം എ​ന്ന​താ​യി​രു​ന്നു സ​ന്ദേ​ശം. ഈ ​വി​ഷ​യ​ത്തി​ൽ കോ​വി​ഡ് മാ​നേ​ജ്മെ​ന്റ് എ​ക്‌​സ്പേ​ര്‍ട്ട് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഡോ. ​ബി. ഇ​ക്ബാ​ല്‍, കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല പ​ബ്ലി​ക് ഹെ​ല്‍ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ ഡി​പ്പാ​ര്‍ട്മെ​ന്റ് പ്ര​ഫ. മാ​ത്യു ജോ​ര്‍ജ് എ​ന്നി​വ​ര്‍ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു.ഹ​രി​ത​വി​പ്ല​വ​ത്തി​ന്റെ പി​താ​വ് ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്റെ മ​ക​ളും ചെ​ന്നൈ എം.​എ​സ്.​എ​സ്.​ആ​ർ.​എ​ഫ് അ​ധ്യ​ക്ഷ​യു​മാ​യ ഡോ. ​സൗ​മ്യ സ്വാ​മി​നാ​ഥ​ൻ അ​ധ്യ​ക്ഷ​യും കെ.​എ​സ്.​സി.​എ​സ്.​ടി.​ഇ-​സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം കോ​ഴി​ക്കോ​ട് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​പി. മ​നോ​ജ് സാ​മു​വേ​ൽ ക​ൺ​വീ​ന​റു​മാ​യു​ള്ള ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ നൂ​റ്റ​മ്പ​തോ​ളം ശാ​സ്ത്ര​ജ്ഞ​രും 424 യു​വ ശാ​സ്ത്ര​ജ്ഞ​രും പ​ങ്കെ​ടു​ത്തു. 4000 പേ​ർ പ്ര​ദ​ർ​ശ​ന സ്റ്റാ​ൾ സ​ന്ദ​ർ​ശി​ച്ചു. 362 പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. 140 പോ​സ്റ്റ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.