തുല്യത കോഴ്‌സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു

തുല്യത കോഴ്‌സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു

ആലപ്പുഴ: കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാലാംതരം, ഏഴാതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലേക്കാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. പത്താംതരം, ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് യഥാക്രമം 1950, 2600 രൂപയാണ് ഫീസ്. മാര്‍ച്ച് 16 മുതല്‍ 31 വരെ 50 രൂപ ഫൈനോടെയും ഏപ്രില്‍ 1 മുതല്‍ 29 വരെ 200 രൂപ സൂപ്പര്‍ ഫൈനോടെയും രജിസ്റ്റര്‍ ചെയ്യാം. പത്താംതരം, ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടക്കുന്ന സമ്പര്‍ക്ക പഠന ക്ലാസുകളില്‍ പങ്കെടുക്കണം. 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മാത്രമേ പൊതു പരീക്ഷ എഴുതാന്‍ സാധിക്കു. വിവരങ്ങള്‍ക്ക്: 0477 2252095.