മികച്ച സ്കൂൾ പി.ടി.എയ്ക്കുള്ള ഒന്നാം സമ്മാനം നേടിയ ഇരിങ്ങോൾ ഗവ.വി.എച്ച്.എസ് സ്കൂളിന്

മികച്ച സ്കൂൾ പി.ടി.എയ്ക്കുള്ള ഒന്നാം സമ്മാനം നേടിയ ഇരിങ്ങോൾ ഗവ.വി.എച്ച്.എസ് സ്കൂളിന്

പെരുമ്പാവൂർ: ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എയ്ക്കുള്ള ഒന്നാം സമ്മാനം നേടിയ ഇരിങ്ങോൾ ഗവ.വി.എച്ച്.എസ് സ്കൂളിന് സമ്മാനത്തുക കൈമാറി. എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടറിൽ നിന്ന് പി.ടി.എ പ്രസിഡന്റ് എൽദോസ് വീണമാലിയും, ഹെഡ്മിസ്ട്രസ് എം.കെ. ജ്യോതി യും, സ്റ്റാഫ് സെക്രട്ടറി സമീർ സിദ്ദീഖിയും ചേർന്ന് സമ്മാനത്തുകയായ 60,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയ പി.ടി.എയ്ക്ക് സമ്മാനതുകയായ അഞ്ച് ലക്ഷം രൂപയും മെമന്റോയും പാലക്കാട് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ആണ് സമ്മാനിച്ചത്.