വളണ്ടിയർ സംഗമവും പരിശീലനവും

വളണ്ടിയർ സംഗമവും പരിശീലനവും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് വളണ്ടിയർ സംഗമവും പരിശീലന ക്ലാസും നടത്തി. നഗരസഭ ടൗൺഹാളിൽ നടന്ന സംഗമത്തിൽ 43 വാർഡുകളിലെ കൗൺസിലർമാർ, പാലിയേറ്റീവ് വളണ്ടിയർമാർ, പുതുതായി എത്തിയ വോളണ്ടിയർമാർ, ബല്ലാ ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ, ജില്ലാ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ലത, കെ.വി സരസ്വതി, അഹമ്മദ് അലി, കെ. അനീശൻ, കെ. പ്രഭാവതി, കെ.കെ.ബാബു, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, വന്ദന ബൽരാജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. അജി എന്നിവർ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ജീജു സ്വാഗതവും പാലിയേറ്റീവ് നേഴ്സ് ദീപ്തി സുനിൽകുമാർ നന്ദിയും പറഞ്ഞു.