വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

കൊ​ല്ലം: ലൈ​ഫ് പ​ദ്ധ​തി​ക്ക് പു​റ​മെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡും ജി​ല്ല പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘സ്വ​പ്ന​ക്കൂ​ട്’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ജ​റ്റി​ൽ വ​യോ​ജ​ന​സൗ​ഹൃ​ദ ഭ​വ​ന​നി​ർ​മാ​ണം വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. വീ​ട് എ​ന്ന സ്വ​പ്നം ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ നാ​ലു​ല​ക്ഷം വീ​ടു​ക​ൾ ഏ​ഴ​ര​വ​ർ​ഷം​കൊ​ണ്ട് നി​ർ​മി​ച്ചു​ന​ൽ​കി. അ​ഞ്ചു​ല​ക്ഷം വീ​ടു​ക​ൾ അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ്‌, വൈ​സ് പ്ര​സി​ഡ​ന്റ് ശ്രീ​ജ ഹ​രീ​ഷ്, ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. സു​നീ​ർ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.