എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

കൊച്ചി: എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു1974-ല്‍ പുറത്തിറങ്ങിയ കെ.ബി. ശ്രീദേവിയുടെ 'യജ്ഞം' നോവല്‍ 1975-ല്‍ കുങ്കുമം പുരസ്‌കാരം നേടിയിരുന്നു. 2018-ല്‍ അമൃതകീര്‍ത്തി പുരസ്‌കാരം എഴുത്തുകാരിയെ തേടിയെത്തി. 'യജ്ഞം' നോവലിന് അതേപേരില്‍ ചെറുമകള്‍ കെ. രഞ്ജന ദൃശ്യഭാഷ്യമൊരുക്കിയിരുന്നു. ജനിക്കുന്നതിനുമുന്നെ മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭ്രഷ്ടും ചെറുപ്രായത്തിലുള്ള വൈധവ്യവുമെല്ലാം തുറന്നുകാട്ടുന്ന ചിത്രമായിരുന്നു 'യജ്ഞം'.മക്കള്‍: ഉണ്ണി, ലതാ, നാരായണന്‍ മരുമക്കള്‍; തനൂജ, വാസുദേവന്‍, ദീപ്തി