ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ.അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ', വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ 'കൃഷ്ണൻകുട്ടി പണിതുടങ്ങി', വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു നോബിൾ ജോസ്.