മിഴാവ് ആചാര്യൻ ഗുരു പി.കെ.നാരായണൻ നമ്പ്യാർ അനുസ്മരണ സമ്മേളനം

മിഴാവ് ആചാര്യൻ ഗുരു പി.കെ.നാരായണൻ നമ്പ്യാർ അനുസ്മരണ സമ്മേളനം

ചെറുതുരുത്തി: നാരായണൻ നമ്പ്യാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ മിഴാവ് ആചാര്യൻ ഗുരു പി.കെ.നാരായണൻ നമ്പ്യാർ അനുസ്മരണ സമ്മേളനം സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം വി.സി ഡോ: ബി.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ വി.സി ഡോ.കെ.ജി.പൗലോസ് നാരായണൻ നമ്പ്യാർ ഛായാചിത്ര അനാച്ഛാദനം നടത്തി. കലാമണ്ഡലം അച്യുതാനന്ദൻ, സഹോദരി അമ്മിണിക്കുട്ടി, നങ്ങിയാറമ്മ, സമിതി പ്രസിഡന്റ് കലാമണ്ഡലം രാജീവ്, സെക്രട്ടറി കലാമണ്ഡലം രതീഷ് ദാസ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ, കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം ഗോപിനാഥൻ നമ്പ്യാർ, കലാമണ്ഡലം വി.കെ.കെ.ഹരിഹരൻ, കിള്ളിക്കുറുശ്ശിമംഗലം ഉണ്ണികൃഷ്ണൻ നമ്പ്യാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.