അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ 'ഗുമസ്തന്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി

അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ 'ഗുമസ്തന്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി

മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ 'ഗുമസ്തന്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂര്‍, പാലക്കാട്, വടക്കാഞ്ചേരി എന്നിവടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ബിബിന്‍ ജോര്‍ജ്, ദിലീഷ് പോത്തന്‍, ജെയ്സ് ജോസ്, സ്മിനു സിജോ, ഷാജു ശ്രീധര്‍, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്‌സാണ്ടര്‍ പ്രശാന്ത്, ആനന്ദ് റോഷന്‍, ഐ എം വിജയന്‍, കൈലാഷ്, മക്ബുല്‍ സല്‍മാന്‍, ജോയ് ജോണ്‍ ആന്റണി, ഫൈസല്‍ മുഹമ്മദ്, സുന്ദര പാന്ധ്യന്‍, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീര്‍, സുധീഷ് തിരുവമ്പാടി, സ്റ്റീഫന്‍ മാത്യു, ലുലു ഷെഹീന്‍, അലക്‌സ് കുര്യന്‍, രജീഷ് കെ സൂര്യ, രാജേഷ് മേനോന്‍, മച്ചാന്‍ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാന്‍ റാവുത്തര്‍, ഡോണാള്‍ഡ് ജോയ്, ജീമോന്‍ ജോര്‍ജ്, പ്രണവ്, മഞ്ജു ഷെറിന്‍, എല്‍ദോ രാജു, അനീറ്റ ജോഷി തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ഈ സിനിമ ഏപ്രില്‍ മാസം തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സ്റ്റീഫന്‍ ദേവസി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഇരിക്കുന്നത് ബിനോയ് എസ് പ്രസാദ് ആണ്. പ്രശസ്ത ക്യാമറമാന്‍ എസ് കുമാറിന്റെ മകന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാന്‍, അസോസിയേറ്റ് ഡയറക്ടര്‍ അമല്‍ദേവ് കെ ആര്‍, പ്രൊജക്റ്റ് ഡിസൈനര്‍ നിബിന്‍ നവാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍.വാഴൂര്‍ ജോസ്.