കുടുംബശ്രീ - മൈക്രോ ഫിനാന്‍സ് വായ്പ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ  - മൈക്രോ ഫിനാന്‍സ് വായ്പ അപേക്ഷ ക്ഷണിച്ചു

കാസർകോട്  : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ മിഷനുമായി  ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ  പദ്ധതിയില്‍ ''മൈക്രോ ഫിനാന്‍സ് വായ്പ''നല്‍കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട  കുടുംബശ്രീയില്‍  രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങളില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയല്‍കൂട്ടങ്ങള്‍ ആയിരിക്കണം. ഒരു അയല്‍ കൂട്ടത്തിന് സബ്‌സിഡിയോടു കൂടി പരമാവധി 5 ലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. അംഗങ്ങളുടെ പ്രായപരിധി 18 മുതല്‍ 55 വയസ്സു   വരെയായിരിക്കും. അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ അധികമാകരുത്.  വായ്പയുടെ പലിശ നിരക്ക് 5 ശതമാനവും തിരിച്ചടവ് കാലയളവ് 3 വര്‍ഷവും ആണ്. കുടുംബവാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 49,000 രൂപയും  നഗരപ്രദേശങ്ങളില്‍ 60,000 രൂപവരെയുമുള്ള  ഓരോ അംഗങ്ങള്‍ക്കും 10,000 രൂപ പരമാവധി 1,00,000 രൂപവരെ സബ്‌സിഡി ലഭിക്കും. വിവരത്തിനും അപേക്ഷ ഫോറത്തിനും അയല്‍കൂട്ടങ്ങള്‍ കോര്‍പ്പറേഷന്റെ  ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 04672204580, 9400068514.