ലൈഫ് ഗാര്‍ഡ് ട്രെയിനര്‍: താത്കാലിക നിയമനം

ലൈഫ് ഗാര്‍ഡ് ട്രെയിനര്‍: താത്കാലിക നിയമനം

ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  
യോഗ്യത: എസ്.എസ്.എല്‍.സി. പാസ്, നീന്തല്‍ക്കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17 രാവിലെ 11 മണിക്ക് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 0477 2253090