ഗ്രാമീണ വായനശാല ഗ്രന്ഥാലയം പ്രതിമാസ സാംസ്കാരിക സംഗമവും കൂടിച്ചേരലും

ഗ്രാമീണ വായനശാല ഗ്രന്ഥാലയം പ്രതിമാസ സാംസ്കാരിക സംഗമവും കൂടിച്ചേരലും

കണിച്ചാർ: കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയം പ്രതിമാസ സാംസ്കാരിക സംഗമവും വനിതാ വേദി കൂടിച്ചേരലും കണിച്ചാറിൽ നടന്നു. സുമ രാജുവിന്റെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ലറ്റീന വർഗീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സാംസ്കാരിക പരിപാടികൾ നടന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം തബലയിൽ ഒന്നാം സ്ഥാനം നേടിയ കെ.എ. ദീപക്കിന് ഉപഹാരം നൽകി അനുമോദിച്ചു. എം.വി. മുരളീധരൻ, തോമസ് കുന്നുംപുറം, കെ.ആർ. വിനോദിനി, ശ്രീലത ഉണ്ണിക്കൃഷ്ണൻ, ബാബു കൊട്ടിയൂർ, ജെ. ദേവദാസ് എന്നിവർ സംസാരിച്ചു. വായനയുടെ വികസനവും പ്രോത്സാഹനവും കണക്കിലെടുത്ത് അംഗങ്ങളിൽ നിന്നും വായനക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് എന്നിവ ശേഖരിച്ച് പതിപ്പാക്കാനും അടുത്ത മാസത്തെ കൂടിച്ചേരൽ ആറളം വന്യജീവിസങ്കേതത്തിൽ നടത്തുവാനും തീരുമാനിച്ചു.