അഭിഭാഷകരെ നിയമിക്കുന്നു

അഭിഭാഷകരെ നിയമിക്കുന്നു

മലപ്പുറം : പൊന്നാനി, പരപ്പനങ്ങാടി മുന്‍സിഫ് കോടതി സെന്ററുകളിലെ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വര്‍ക്ക്‌സ് തസ്തികയിലെ രണ്ട് ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
അഭിഭാഷകവൃത്തിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസില്‍ താഴെയുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള അഭിഭാഷകര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷകവൃത്തിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്ന, ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് നാലുമണിക്ക് മുമ്പായി മലപ്പുറം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734922