ബജറ്റ് ടൂറിസം: ആലപ്പുഴയ്ക്ക് യാത്ര 18ന്

ബജറ്റ് ടൂറിസം:  ആലപ്പുഴയ്ക്ക്  യാത്ര 18ന്

തൊടുപുഴ : കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി 18ന് ആലപ്പുഴയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കും. രാവിലെ 6.30ന് പുറപ്പെട്ട്, പ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ പുന്നമടക്കായലിലൂടെ 4 മണിക്കൂർ യാത്രയും ആസ്വദിക്കാം. തുടർന്ന് ആലപ്പുഴ ബീച്ചിൽ അസ്തമയവും കണ്ട് രാത്രി 10 മണിയോടെ തിരിച്ചെത്തും    വിധമാണ് യാത്ര. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ ആധാർ കാർഡ് സഹിതം എത്തി 10 മുതൽ 5 വരെയുള്ള സമയത്ത് സീറ്റുകൾ ബുക്ക് ചെയ്യാം. ഒരാൾക്ക് ബോട്ടിങ് ചാർജ് ഉൾപ്പെടെ 950 രൂപയാണ് നിരക്ക് (ഭക്ഷണ ചെലവുകൾക്ക് പുറമേ). 8304889896.