പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർസംസ്ഥാന സർവീസിന് തുടക്കം

പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർസംസ്ഥാന സർവീസിന് തുടക്കം

പാലാ: പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർസംസ്ഥാന സർവീസിന് തുടക്കം. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ പുതിയ സർവീസ് മാണി സി.കാപ്പൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിലേക്ക് അടുത്തദിവസം തന്നെ പുതിയ മറ്റൊരു സർവീസ് കൂടി തുടങ്ങുമെന്നും എം.എൽ.എ പറഞ്ഞു.
നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോസ് ഇടേട്ട്, ജിമ്മി ജോസഫ്, എ.ടി.ഒ. ഷിബു, സജി മഞ്ഞക്കടമ്പിൽ, ജയ്‌സൺ മാന്തോട്ടം, സാജൻ ആലക്കുളം, പ്രശാന്ത് നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.പാലായിൽ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സർവീസാണിത്. പ്രഥമ സർവ്വീസ് രാവിലെ 7.30 ന് പുറപ്പെടും. ഇന്നലെ ആരംഭിച്ച പുതിയ സർവീസ് ഉച്ചകഴിഞ്ഞ് 3ന് പുറപ്പെടും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ട വഴി രാത്രി 8.55 ന് തെങ്കാശിയിൽ എത്തും. തുടർന്ന് പിറ്റേന്ന് പുലർച്ചെ 6.30ന് തെങ്കാശിയിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.25 ന് തിരികെ പാലായിൽ എത്തിച്ചേരും. 213 രൂപയാണ് ടിക്കറ്റ് ചാർജ്.