മൃഗപരിപാലകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം

മൃഗപരിപാലകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം

മലപ്പുറം : ജില്ലയിലെ മൃഗപരിപാലകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പശു, ആട്, കോഴി, മുയൽ തുടങ്ങിയവയെ പരിപാലിക്കുന്നവർക്ക് ഇവയുടെ തീറ്റച്ചെലവ് ഉൾപ്പെടെയുള്ള ആവർത്തന ചെലവുകൾക്ക് വായ്പ ലഭിക്കും. പദ്ധതി വഴി സെക്യൂരിറ്റി കൂടാതെ 1.6 ലക്ഷം രൂപ വരെയും അതിനു മുകളിലുള്ള തുകയ്ക്ക് ലളിതമായ വ്യവസ്ഥയിൽ പരമാവധി 3 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. മൃഗാശുപത്രി വഴിയോ ബാങ്ക് വഴിയോ അപേക്ഷ നൽകാം. ഫോം ജില്ലയിലെ മൃഗാശുപത്രികളിൽ ലഭിക്കും.