ഖാദിക്ക് പ്രത്യേക ലോഗോ തയ്യാറാക്കും

ഖാദിക്ക് പ്രത്യേക ലോഗോ തയ്യാറാക്കും

തിരുവനന്തപുരം : കേരളത്തിലെ ഖാദിക്ക് പ്രത്യേക ലോഗോ തയ്യാറാക്കി സ്വന്തമായി അടയാളം നൽകുമെന്നും വ്യാജ ഖാദിയെ തടയുന്നതിന് നടപടി സ്വീകരിക്കുമെന്നും ഖാദിയെ തടയുന്നതിന് നടപടി സ്വീകരിക്കുമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. എല്ലാ ബുധനാഴ്ചകളിലും ഖാദി ഡേ ആചരിക്കും. ഇതു സംബന്ധിച്ച് സർവീസ് സംഘടനകളുടെ യോഗത്തിൽ തീരുമാനമായതായി അദ്ദേഹം അറിയിച്ചു. ജീവനക്കാരുടെ സഹകരണ സംഘങ്ങൾ നടത്തുന്ന കോ ഓപ്പറേറ്റീവ് സ്റ്റോറുകളിൽ ഖാദി വസ്ത്രങ്ങളും വസ്‌ത്രേതര ഉത്പന്നങ്ങളും ലഭ്യമാക്കും.