കനൽ കർമ്മ പദ്ധതി: കോളജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ

കനൽ കർമ്മ പദ്ധതി: കോളജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ

എറണാകുളം : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, ലിംഗ വിവേചനം തുടങ്ങിയവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന കനൽകർമ്മ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ ജില്ലയിലെ കോളേജുകളിലായി സംഘടിപ്പിച്ചു വരുന്നു.

ജില്ലാതലത്തിൽ കോളേജ് വിദ്യാർത്ഥികളുടെ സ്കിറ്റ് ,റോൾപ്ലേ ,ഫിലിം മേക്കിങ്, ഡിബേറ്റ് എന്നിവ സ്ത്രീധന സമ്പ്രദായം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ വിഷയത്തിൽ മത്സരങ്ങൾ നടത്തും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ dhewekm@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 20ന് മുമ്പായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 8281734754, 8848057118 മത്സരങ്ങൾ നടത്തുന്ന വേദിയും തീയതിയും പിന്നീട് അറിയിക്കും.