പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു

പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു

അങ്കമാലി: പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നു. മകൾ അപർണയുടെ തൃശൂർ കൊടുങ്ങല്ലൂരിലുള്ള വീട്ടിൽ ഞായറാഴ്ച രാത്രി 10.40ഓടെയായിരുന്നു അന്ത്യം.ആലുവ ചെങ്ങമനാട് ദേശം തലക്കൊള്ളി കൊങ്ങിണിപ്പറമ്പിൽ നാരായണ പിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എൻ. 'കുട്ടിക്കൃഷ്ണപിള്ള' എന്ന എൻ.കെ. ദേശം. നാടിന്‍റെ പേരിൽ അറിയപ്പെടുന്ന കവിയെ നാട്ടുകാർ സ്നേഹപൂർവം 'മണിച്ചേട്ടൻ ' എന്നാണു വിളിച്ചിരുന്നത്. ഏതാനും വർഷമായി ചെങ്ങമനാട്ടുള്ള വീട്ടിൽനിന്ന് ഭാര്യ ആർ. ലീലാവതിയമ്മയുടെ അങ്കമാലി കോതകുളങ്ങരയിലെ വീട്ടിലായിരുന്നു താമസം. അടുത്തിടെയാണ് മകളുടെ വീട്ടിലേക്ക് പോയത്.