ജി.സി.ഐ. സംസ്ഥാന കലാകായിക മേള: സ്വാഗതസംഘം രൂപീകരിച്ചു 77 അംഗ കമ്മിറ്റി രൂപീകരിച്ചു

ജി.സി.ഐ. സംസ്ഥാന കലാകായിക മേള: സ്വാഗതസംഘം രൂപീകരിച്ചു 77 അംഗ കമ്മിറ്റി രൂപീകരിച്ചു

പാലക്കാട് : ഗവ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 16-ാമത് സംസ്ഥാന കലാകായിക മേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. 77 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ചെയര്‍മാനായി എ. പ്രഭാകരന്‍ എം.എല്‍.എ, ജനറല്‍ കണ്‍വീനറായി പാലക്കാട് ജി.സി.ഐ സൂപ്രണ്ട് വി. സന്തോഷ് കുമാര്‍, ജോയിന്റ് കണ്‍വീനറായി ജി.സി.ഐ സൂപ്രണ്ട് ബി. രാജലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തു. പാലക്കാട് ഗവ പോളിടെക്നിക് കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജി.സി.ഐ സൂപ്രണ്ടും ജി.സി.ഐ ഫെസ്റ്റ് ജനറല്‍ കണ്‍വീനറുമായ വി. സന്തോഷ് കുമാര്‍ സംഘാടകസമിതി കരട് ലിസ്റ്റ് അവതരിപ്പിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്തു.
പാലക്കാട് ഗവ പോളിടെക്നിക്കില്‍ കോളെജില്‍ മാര്‍ച്ച് ഒന്‍പത്, 10 തീയതികളിലായാണ് കലാകായികമേള സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷാബിറ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം എം. പത്മിനി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം എം.എ പ്രവീണ, ഗവ പോളിടെക്നിക് കോളെജ് പ്രിന്‍സിപ്പാള്‍ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജി.സി.ഐ ഇന്‍സ്ട്രക്ടര്‍ ഷര്‍മിളകുമാരി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.