സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,815 രൂ​പ​യും പ​വ​ന് 46,520 രൂ​പ​യു​മാ​യി.ജ​നു​വ​രി ര​ണ്ടി​ന് 47,000 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കും ഇ​താ​ണ്. തു​ട​ര്‍​ന്ന് വി​ല താ​ഴു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 18ന് 45,920 ​രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ര്‍​ണ​വി​ല എ​ത്തി. തൊ​ട്ട​ടു​ത്ത ദി​വ​സം 240 രൂ​പ പ​വ​ന് വ​ര്‍​ധി​ച്ചു. പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച വ​രെ 80 രൂ​പ കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്ത് ചാ​ഞ്ചാ​ടി മു​ന്നോ​ട്ടു​നീ​ങ്ങു​ക​യാ​യി​രു​ന്നു സ്വ​ര്‍​ണം.