ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം

ബാലുശ്ശേരി: ജാസ്മിൻ ആർട്സും ബാലുശ്ശേരി ദിയ ഗോൾഡും ചേർന്ന് ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും ഗാനാലാപന മത്സരവും നടത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വി.ആർ. സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ മത്സരത്തിൽ പങ്കെടുത്തു. പത്മനാഭൻ ധന്യ അദ്ധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം നിർവഹിച്ചു. ഹരീഷ് നന്ദനം, ടി.എം.സുകുമാരൻ, സുരേഷ്കുമാർ.ടി.കെ, പ്രകാശ് കരുമല എന്നിവർ സംസാരിച്ചു.ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ യഥാക്രമം വേദലക്ഷ്മി.ആർ.എച്ച്, ശിശിര .എ.എസ്. എന്നിവർ ഒന്നാം സ്ഥാനവും ശ്രീശങ്കരി ജെ.എസ്, നിത്യ സുരേഷ് എന്നിവർ രണ്ടാം സ്ഥാനവും നേടി.