ഫുട്ബോൾ മത്സരം

ഫുട്ബോൾ മത്സരം

ചാരുംമൂട്: ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ,കേന്ദ്ര കായിക യുവജന മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരള ഫുട്ബോൾ അസോസിയേഷൻ,ജില്ലാ ഫുട്ബോൾ അസോസിയേഷൻ, ചത്തിയറ ഫുട്ബോൾ അക്കാദമി, എന്നിവയുടെ നേതൃത്വത്തിൽ ചത്തിയറ വി.എച്ച്. എസ്.എസ് ഗ്രൗണ്ടിൽ ഖേലോ ഇന്ത്യ ഫുട്ബോൾ മത്സരങ്ങൾ തുടങ്ങി. എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി.വേണു, ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സി.ശശി,എസ്.മധു, ഗിരിജ മധു,രാമചന്ദ്രൻ നായർ, ശ്രീജി കൃഷ്ണൻ,എസ്.ജമാൽ എന്നിവർ പ്രസംഗിച്ചു.