കണ്ണൂർ പുഷ്‌പോത്സവത്തിന് തിരക്കേറി

കണ്ണൂർ പുഷ്‌പോത്സവത്തിന് തിരക്കേറി

കണ്ണൂർ: ഒഴിവ് ദിവസമായ ഞായറാഴ്ച ജില്ലക്ക് അകത്തും പുറത്തുനിന്നുമായി ആയിരങ്ങളാണ് കണ്ണൂരിന്റെ വസന്തോത്സവത്തിൽ പങ്കാളികളാകാൻ എത്തിയത്. കണ്ണിനും മനസ്സിനും കുളിരേകുന്ന ദൃശ്യ വിസ്മയം ഒരുക്കി ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ആണ് പുഷ്‌പോത്സവം സംഘടിപ്പിക്കുന്നത്. 12000 സ്‌ക്വയർ ഫീറ്റിൽ നിറഞ്ഞുനിൽക്കുന്ന വിശാലമായ സ്വദേശ വിദേശ പൂക്കളുടെ വിസ്മയലോകം കാണികൾക്ക് അപൂർവ അനുഭവമായി. ഇതോടനുബന്ധിച്ച് ഒരുക്കിയ നഴ്സറി സ്റ്റാളുകളിൽ വമ്പിച്ച തിരക്ക് അനുഭവപ്പെട്ടു. വൈവിധ്യമാർന്ന ചെടികളും സസ്യങ്ങളും പല വൃക്ഷ തൈകളും ആളുകൾക്ക് യഥേഷ്ടം സ്വന്തമാക്കാൻ കഴിയും. ഇതോടനുബന്ധിച്ച് ഇന്നലെ പുഷ്പാലങ്കാരം, സലാഡ് അറേഞ്ച്മെന്റ് മത്സരങ്ങളും അരങ്ങേറി. ഇന്നു രാവിലെ കാർഷിക മേഖലയിലെ മൂല്യ വർദ്ധിത സംരംഭങ്ങൾ സംബന്ധിച്ച് സെമിനാറും പുഡ്ഡിംഗ് പക്കാവട പാചക മത്സരവും വൈകീട്ട് വനിതകളുടെ കോൽക്കളി കരോക്കെ ഗാനമേളയും ഉണ്ടാവും.