ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനർ നിർമ്മാണത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് നാല് ലക്ഷം രൂപയാണ് നൽകുക. ഫിഷർമെൻ കോളനിയിലെ താമസക്കാർക്ക് മാത്രമാകും അർഹത. കോളനി നിലവിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനു പുറത്തും (സി.ആർ.ഇസഡ്) നോട്ടിഫിക്കേഷൻ പ്രകാരം ഭവനനിർമ്മാണത്തിന് അനുവദനീയ മേഖലയിലുമായിരിക്കണം. ഗുണഭോക്താവ് അംഗീകൃത മത്സ്യത്തൊഴിലാളിയും എഫ്.ഐ.എം.എസ് നമ്പറുള്ള വ്യക്തിയുമായിരിക്കണം. പെൻഷനായവരെയും പരിഗണിക്കും. വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം. ലൈഫ് ഭവനപദ്ധതി വഴിയോ സർക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനർനിർമ്മാണ പദ്ധതി വഴിയോ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചവർ ഈ ധനസഹായത്തിന് അർഹരല്ല. ഇരട്ട വീടുകൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ 17ന് മുമ്പ് മത്സ്യഭവൻ ഓഫീസിൽ നൽകണം. വിവരങ്ങൾക്ക്: 0477-2251103.