ആറാമത് ക്വയിലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ആറാമത് ക്വയിലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്  ഇന്ന് തുടക്കം

കൊല്ലം: കേരള യൂണിവേഴ്സിറ്റി യൂണിയനും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ക്വയിലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാകും. കൊല്ലം ജി മാക്സിൽ രണ്ട് സ്ക്രീനിലായി അന്തർദേശീയ, ദേശീയ ശ്രദ്ധനേടിയതും പ്രേക്ഷകർ തിയറ്ററിൽ കാണാനാഗ്രഹിക്കുന്നതുമായ 20 ചലച്ചിത്രം പ്രദർശിപ്പിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്യും. സിപിഐ എം പൊളിറ്റ്ബ്യൂറോ അം​ഗം എം എ ബേബി സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും. രാവിലെ 8.30മുതൽ രാത്രി ഏഴുവരെയാണ് പ്രദർശന സമയം. വിദ്യാർഥികൾക്ക്‌ 100രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിശദാംശങ്ങൾക്ക്: 8606816145, 90749 61192.