സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ഭാഗമായി അഞ്ച് ദിവസത്തെ ബേക്കറി ഉത്്പന്ന നിര്‍മാണത്തില്‍ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. കളമശ്ശേരി (കെ ഐ ഇ ഡി) ക്യാമ്പസില്‍ ഫെബ്രുവരി ആറ് മുതല്‍ 10 വരെയാണ് പരിശീലനം. ബേക്കറി ഉത്്്പന്ന നിര്‍മാണത്തിന്റെ തിയറി, പ്രായോഗിക പരിശീലനം, സര്‍ക്കാര്‍ പദ്ധതികളും ബാങ്കില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ തുടങ്ങിയ ക്ലാസുകള്‍ ഉള്‍പ്പെടും. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് (എഫ് ഒ എസ് ടി എ സി) ലഭിക്കും. അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫീസ് ജനറല്‍ : റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ 1500. എസ് സി / എസ് ടി : റസിഡന്‍ഷ്യല്‍ 2000, നോണ്‍ റസിഡന്‍ഷ്യല്‍ 1000. തിരഞ്ഞെടുക്കുന്ന 35 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0484 2532890, 2550322, 9946942210.