സമഗ്രശിക്ഷാ അഭിയാന്റെയും എൻ.സി.വി.ടി.യുടെയും നാഷണൽ സ്കിൽ മിഷന്റെയും സഹകരണത്തോടെ യുവാക്കളെ സൗജന്യമായി സ്കിൽ പഠിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ്‌

സമഗ്രശിക്ഷാ അഭിയാന്റെയും എൻ.സി.വി.ടി.യുടെയും നാഷണൽ സ്കിൽ മിഷന്റെയും സഹകരണത്തോടെ യുവാക്കളെ സൗജന്യമായി സ്കിൽ പഠിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ്‌

കോട്ടയം: കുട്ടികളെ മാത്രമല്ല, പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഇനി യുവാക്കളെയും പഠിപ്പിക്കും. ബിരുദ, ബിരുദാനന്തര കോഴ്‌സുകളൊക്കെ പൂർത്തിയാക്കിയാലും ഒരു തൊഴിൽ ചെയ്യാൻ വൈദഗ്ധ്യമില്ലാതെയാണ് മിക്കവരും പുറത്തുവരുന്നതെന്നു കണ്ടാണിത്. ഇതിന്‌ പരിഹാരമായി യുവാക്കളെ സൗജന്യമായി സ്കിൽ പഠിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ്‌ ഒരുങ്ങുകയാണ്‌. മാർച്ച്‌ ഒന്നുമുതൽ പരിശീലനം തുടങ്ങും.തുടക്കത്തിൽ ജില്ലയിൽ ഒന്നുവീതം സ്കിൽ ഡിവലപ്‌മെന്റ്‌ സെന്ററുകൾ തുടങ്ങും. രണ്ടു ബാച്ച്‌ വീതമുണ്ടാകും ഓരോ ജില്ലയിലും തിരഞ്ഞെടുത്ത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ്‌ പരിശീലനം.ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്‌, ഡ്രോൺ ഓപ്പറേഷൻ, വൈദ്യുതി വാഹന സർവീസ്‌, ഗ്രാഫിക്‌ ഡിസൈൻ, ഹൈഡ്രോപോണിക്സ്‌, ജ്വല്ലറി ഡിസൈൻ, ഫിറ്റ്‌നസ്‌ തുങ്ങി 12 ന്യൂജൻ കോഴ്‌സുകളാണ്‌ പഠിപ്പിക്കുന്നത്‌. പത്താംക്ലാസ്‌ അല്ലെങ്കിൽ പ്ലസ്‌ ടു പൂർത്തിയാക്കിയവർക്ക്‌ ചേരാം. പ്രായപരിധി 23 വയസ്സ്‌.സമഗ്രശിക്ഷാ അഭിയാന്റെയും എൻ.സി.വി.ടി.യുടെയും നാഷണൽ സ്കിൽ മിഷന്റെയും സഹകരണത്തോടെ ആറു മാസമാണ്‌ പരിശീലനം. പൂർത്തിയാക്കുന്നവർക്ക്‌ കേരള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്‌ കിട്ടും. ഓരോ കേന്ദ്രത്തിലും ഹെൽപ്‌ ഡെസ്ക്‌ തുടങ്ങിയിട്ടുണ്ട്‌.ആധുനിക കാലഘട്ടത്തിന്‌ ആവശ്യമായ കഴിവുകൾ പഠിപ്പിക്കുകയാണ്‌ ലക്ഷ്യം. സ്കിൽ പരിശീലനം െപാതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിന്‌ മുന്നോടിയായാണിത്. കൂടുതൽ കേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിക്കും