തിരശ്ശീലയ്ക്ക് പിന്നിലെ കഥകൾ പറഞ്ഞ് ഇറ്റ്‌ഫോക്കിലെ മീറ്റ് ദ ആർട്ടിസ്റ്റ് വേദി

തിരശ്ശീലയ്ക്ക് പിന്നിലെ കഥകൾ പറഞ്ഞ് ഇറ്റ്‌ഫോക്കിലെ മീറ്റ് ദ ആർട്ടിസ്റ്റ് വേദി

തൃശൂർ: തിരശ്ശീലയ്ക്ക് പിന്നിലെ കഥകൾ പറഞ്ഞ് ഇറ്റ്‌ഫോക്കിലെ മീറ്റ് ദ ആർട്ടിസ്റ്റ് വേദി. റൂമിയാന, അവാർഡ്, ഉബു റോയ് എന്നീ നാടക സംഘങ്ങൾ സംവാദത്തിൽ പങ്കെടുത്തു. റൂമിയാന നാടകത്തിന്റെ സംവിധായകൻ ദാദി പുതുംജി, തിരക്കഥാകൃത്ത് ഷാസ് അഹമ്മദ്, സംഗീത സംവിധായകൻ സന്ദീപ്പിള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹിത് മുഖർജി, ജോഷ്വാ ചിൻ കൂടാതെ നാടകത്തിലെ നർത്തകരും മുഖാമുഖത്തിൽ പങ്കെടുത്തു.ഹൈദരാബാദ് നാഷണൽ അക്കാഡമി ഒഫ് ലീഗൽ സ്റ്റഡീസ് റിസർച്ച് സർവകലാശാലയിലെ പ്രൊഫ.ഷാമുവൽ തരുവാൻ അദ്ധ്യക്ഷത വഹിച്ചു. റൂമിയാന നാടകം യുക്തിരഹിതവും അതീന്ദ്രിയവുമായ ഒരു യാത്രയായിരുന്നെന്നും അതിന് മതവുമായി ബന്ധമില്ലെന്നും ആത്മീയമായ തലങ്ങളെയാണ് ഇത് സ്പർശിക്കുന്നതെന്നും സംവിധായകൻ സന്ദീപിള്ള വ്യക്തമാക്കി. സംവിധായകൻ ദീപൻ ശിവരാമൻ അഭിനേതാക്കളായ ജേയിംസ് എലിയ, കല്ലു കല്യാണി, ഗോപാലൻ, സി.ആർ.രാജൻ എന്നിവരാണ് ഓക്‌സിജൻ തിയേറ്റർ സംഘം അവതരിപ്പിച്ച ഉബുറോയിയുടെ മുഖാമുഖത്തിൽ പങ്കെടുത്തത്. നോർത്ത് ബംഗാൾ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആശിഷ് സെൻഗുപ്തയാണ് മോഡറേറ്ററായത്. ഉബുറോയ് എന്ന രാഷ്ട്രീയ നാടകം രൂപപ്പെട്ടതിനെ കുറിച്ചും ഘടനയെപറ്റിയും കാലിക പ്രസക്തിയെ പറ്റിയും ചർച്ച ചെയ്തു.