ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ ജ​യം

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ ജ​യം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ ജ​യം. കേ​ര​ളം ഉ​യ​ർ​ത്തി​യ 449 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗാ​ൾ 339 റ​ൺ​സി​നു പു​റ​ത്താ​യി. ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി 13 വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​ല​ജ് സ​ക്സേ​ന​യു​ടെ പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റ് വീ​ണു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും അ​വ​സാ​നം വ​രെ പൊ​രു​തി​യ ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദി​ന്‍റെ (80) അ​ർ​ധ​സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ബം​ഗാ​ള്‍ സ്‌​കോ​ര്‍ 300 ക​ട​ന്ന​ത്. അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍ (65), ക​ര​ണ്‍ ലാ​ല്‍ (40), നാ​യ​ക​ൻ മ​നോ​ജ് തി​വാ​രി (35), സു​ദീ​പ് കു​മാ​ര്‍ ഖ​രാ​മി (31), അ​ഭി​ഷേ​ക് പോ​റ​ല്‍ (28), അ​ന്‍​സ്തു​പ് മ​ജും​ദാ​ര്‍ (16) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​രു​ടെ പ്ര​ക​ട​നം.ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​ല​ജ് സ​ക്സേ​ന ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 104 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി. ശ്രേ​യ​സ് ഗോ​പാ​ലും ബേ​സി​ൽ ത​മ്പി​യും ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.മൂ​ന്നാം​ദി​നം 183 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ കേ​ര​ളം ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 265 റ​ണ്‍​സെ​ടു​ത്ത് ഡി​ക്ല​യ​ര്‍ ചെ​യ്തി​രു​ന്നു