പുസ്തകങ്ങള്‍ വിതരണം ചെയ്തു

പുസ്തകങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം : വി.കെ.പ്രശാന്ത് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്‌കൂള്‍, കോളേജ്, പബ്ലിക് ലൈബ്രറികള്‍ക്കും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ക്കും വാങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്തു. കേരള നിയമസഭ അന്താരാഷ്ട്രാ പുസ്തകോത്സവത്തിന്റെ രണ്ടാം എഡിഷനില്‍ നിന്നും സര്‍ക്കാരിന്റെ പ്രത്യേക അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഗവണ്‍മെന്റ് ലോ കോളേജില്‍ നടന്ന ചടങ്ങില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. മണ്ഡലത്തിലെ മൂന്ന് കോളേജുകള്‍ക്കും 13 സ്‌കൂളുകള്‍ക്കും രണ്ട് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ക്കും മൂന്ന് പബ്ലിക് ലൈബ്രറിക്കുമാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. ലോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിന്ദുമോള്‍ വി.സി, സുശീല ഗോപാലന്‍ സ്മാരക ലൈബ്രറി പ്രസിഡന്റ് എസ് പുഷ്പലത, ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഷൈനി ജി, ലോ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എന്‍ എല്‍ സജികുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അപര്‍ണ്ണ കെ.പി, ജനറല്‍ സെക്രട്ടറി ശിവശങ്കര്‍ എന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.