നോൺ - ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കാം; ഇന്ന് ലോക ബയോഫ്യൂവൽ ദിനം

നോൺ - ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കാം; ഇന്ന് ലോക ബയോഫ്യൂവൽ ദിനം

ഇന്ന് (ഓ​ഗസ്റ്റ് 10) ലോക ബയോഫ്യൂവൽ ദിനം (World Biofuel Day). ഫോസിൽ ഇതര ഇന്ധനങ്ങളുടെ (non-fossil fuels) പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക, ജൈവ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരമൊരു ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കൂടുതൽ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടാനും ഈ ദിനം ശ്രമിക്കുന്നു.പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരാത്ത രീതിയിൽ മനുഷ്യൻ തന്നെ വിവിധ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തതാണ് ജൈവ ഇന്ധനങ്ങൾ. കാർഷിക മാലിന്യങ്ങൾ, വിളകൾ, മരങ്ങൾ അല്ലെങ്കിൽ പുല്ല് പോലെയുള്ള ജൈവവസ്തുക്കളിൽ നിന്ന് നിർമിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളാണ് ഇവ. ജൈവ ഇന്ധനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കാനാകും. ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ സൂക്ഷിക്കുകയും ചെയ്യാം. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജൈവ ഇന്ധനങ്ങൾ സുസ്ഥിരവും പുനരുത്പാദിപ്പിക്കാവുന്നതുമാണ്.