പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു

പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു

പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു. പഞ്ഞിമിഠായി നിർമാണത്തിൽ വിഷകരമായ രാസവസ്തുക്കൾ ഉപയോ​ഗിക്കുന്നുണ്ടെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തലിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി. വീഡിയോയിലൂടെ പുതുച്ചേരി ലെഫ്റ്റനന്റ്​ ​ഗവർണറായ തമിളിസൈ സൗന്ദരരാജനാണ് ഇക്കാര്യം അറിയിച്ചത്.തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ​ഗവർണർ പഞ്ഞിമിഠായി നിരോധനത്തേക്കുറിച്ച് പങ്കുവെച്ചത്. ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ​ഗവർണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പരിശോധനയിൽ പഞ്ഞിമിഠായിയിൽ റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു,പഞ്ഞിമിഠായി വിൽക്കുന്ന കടകളിലെല്ലാം പരിശോധന നടത്താനും തീരുമാനമായി. ടോക്സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ പൂട്ടണമെന്നും നിർദേശമുണ്ട്. നിറങ്ങൾ അമിതമായ അളവിൽ ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ​ഗവർണർ പറഞ്ഞു.